Tuesday, May 13, 2008

അനോണി ക്ലബ്ബിന്റെ ഭാവിയെന്ത്?

അനോണി സുഹൃത്തുക്കളെ,ക്ലബ്ബുകള്‍ ഒന്നൊന്നായി അടച്ചുപൂട്ടി സീലുവെക്കുന്നതിനെക്കുറിച്ച് വിവാദപരമായ ചര്‍ച്ചകള്‍ നടക്കുകയാണല്ലോ? ഈയവസരത്തില്‍ ബൂലോകത്തെ ഏക സ്വതന്ത്രക്ലബ്ബായ അനോണിക്ലബ്ബിന്റെ ഭാവിയെക്കുറിച്ചും എനിക്ക് ചില ആശങ്കകള്‍ ഉണ്ട്. ഞാന്‍ തന്നെ ആരംഭിച്ചതാണെങ്കിലും അനോണിക്ലബ്ബിന്റെ ഇന്നത്തെ അവസ്ഥയില്‍ തലമുതിര്‍ന്ന അനോണിയായ എനിക്ക് ക്ലബ്ബില്‍ യാതൊരു സ്ഥാനവും മാനവും ഇല്ല എന്നൊരു നില വന്നിരിക്കുന്ന അവസ്ഥയില്‍ ക്ലബ്ബിന്റെ നിലനില്പിന് യാതൊരു പ്രസക്തിയുമില്ല. പപ്പൂസ് പറയുന്നു ചിങ്ങം പന്ത്രണ്ടു വരെ ഞാന്‍ അഡ്മിനിലുണ്ടായിരുന്നു എന്ന്. തോന്ന്യവാസന്‍ പറയുന്നു ഇടവം നാലിനു ശേഷം ഊരും പേരുമില്ലാത്ത ചില അനോണി സംഘങ്ങളുടെ പിടിയിലാണ് ക്ലബ്ബെന്ന്. മേടം കഴിഞ്ഞതില്‍ പിന്നെ കള്ളുകുടിയന്മാരും മുച്ചീട്ടു കളിക്കാരും മാത്രമേ ക്ലബ്ബില്‍ വന്നു പോവാറുള്ളൂ എന്ന് അനോണി വീരനും പറയുന്നു. ഏതോ ഒരുത്തനെ ചീത്ത വിളിക്കാനായി ഒരു ദുര്‍ബലനിമിഷത്തില്‍ തുറന്നതെങ്കിലും ഇപ്പോള്‍ കണ്ട അണ്ടനും അടകോടനുമൊക്കെ ഇവിടെ കയറിനിരങ്ങുകയാണ്. ക്ലബ്ബിന്റെ സ്ഥാപനോദ്ദേശ്യത്തിന് ഇന്ന് തീരെ പ്രസക്തിയില്ല എന്നിരിക്കെ ഈ ക്ലബ്ബ് അടച്ചുപൂട്ടാനുള്ള ചില സാധ്യതകളെക്കുറിച്ച് ആലോചിക്കുകയാണ് ഞാന്‍. ഒന്നുകില്‍ അടച്ചുപൂട്ടി തീയിടാം അല്ലെങ്കില്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ക്ലബ്ബ് നിരപ്പാക്കാവുന്നതാണ്. ക്ലബ്ബങ്ങളെ ഓരോരുത്തരെയായി വെടിവെച്ചു കൊല്ലുക എന്നതും മറ്റൊരു സാധ്യതയാണ്. അതുമല്ലെങ്കില്‍ നിലവിലുള്ള ക്ലബ്ബ് മെമ്പര്‍മാര്‍ക്കെതിരെ കള്ളക്കേസുകള്‍ ഉണ്ടാക്കി അവരെ ജയിലിലടപ്പിക്കാം. ഇനി പോസ്റ്റുകള്‍ ഇറക്കാതിരിക്കാന്‍ മെമ്പര്‍മാരുടെ വിരലുകള്‍ വെട്ടിയരിയുക എന്നതും ആലോചിക്കാവുന്നതാണ്. മാന്യമെമ്പര്‍മാര്‍ അഭിപ്രായ നിര്‍ദ്ദേശങ്ങള്‍ അറിയിക്കുമല്ലോ?

4 comments:

അനോണിമാഷ് said...

മാന്യ മെമ്പര്‍മാരെ,
അനോണിക്ലബ്ബിന്റെ ഭാവിയെന്ത്? വരൂ, ചര്‍ച്ച തുടങ്ങാം.

കണ്ണൂസ്‌ said...

ഫ്ലാഗ് ചെയ്യട്ടേ?

അനൊണി ആഷാന്‍ said...

എങ്ങനെ ഞാന്‍ സഹിക്കും മാഷേ
എങ്ങനെ ഞാന്‍ സഹിക്കും
വല്ലോര്ടെ പോസ്റ്റിന്‍റെ കാമ്പൂവും തിന്ന്
ഓരോരോ ബ്ലോഗര്‍ടെ നെഞ്ചത്ത് കേറി
നെരങ്ങിക്കളിച്ചതും മാന്തിപ്പറിച്ചതും
ഒന്നായ് ബീറടിച്ച് നീന്തിക്കളിച്ചതും

ക്ലബ്ബ് പിരിച്ച് വിടരുത്
ക്ലബ്ബില്‍ പാര്‍ട്ടീഷന്‍ നടത്തണം
മൂന്നിലൊന്ന് അനാഥ ബ്ലോഗുകള്‍ക്ക് വേണ്ടി മാറ്റി വെക്കണം.

പപ്പൂസ് said...

ഓഹ് മൈ അനോണി!!!!

അനോണി ക്ലബ്ബില്‍ മെമ്പര്‍ഷിപ്പില്ലെങ്കില്‍ എനിക്കൊരു അനോണിയേ ആവാന്‍ കഴിയില്ലെന്നു നിനച്ചു നടന്നിരുന്നൊരു കാലമുണ്ടായിരുന്നു. സത്യത്തില്‍ ചിങ്ങം പതിമൂന്നു പാതിരാ വരെ ഇതിന്‍റെ അഡ്മിന്‍ പവര്‍ കയ്യിലിട്ട് അമ്മാനമാടിക്കൊണ്ടിരുന്നതാണ്. സമയക്കുറവു മൂലം അദ്മിന്‍ പദവി രാജിവ്ച്ച് അനോണിവീരന് കൈമാറിയ ശേഷം ക്ലബ്ബിനു വന്ന മൂല്യച്യുതി എന്നെയും വിഷമിപ്പിക്കുന്നു.

നിലവിലുള്ള മൂന്നാല് മെമ്പര്‍മാരുടെ കുടുംബാംഗങ്ങളുടേം അയല്‍പക്കക്കാരുടേം നാട്ടുകാരുടേമൊക്കെ എണ്ണം വച്ച് നോക്കുമ്പോള്‍ ഇനി പുതിയ മെമ്പര്‍മാരെ ചേര്‍ക്കാനും ബുദ്ധിമുട്ടാണ്. ഗൂഗിള് ആകെ നൂറു പേരെയേ ചേര്‍ക്കാന്‍ സമ്മതിക്കുള്ളൂ. ഈ പ്രതിസന്ധിഘട്ടത്തില്‍ ഇത്ര വിഷമകരമായ തീരുമാനം എടുക്കേണ്ടി വന്നതില് മാഷോട് എനിക്ക് സഹതാപമുണ്ട്. ആദ്യപടിയായി ക്ലബ്ബില് ഞാനിട്ട പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്യാനുദ്ദേശിക്കുന്നു. ഇന്ന് തുടങ്ങിയാല് അടുത്ത ചിങ്ങത്തിലേ തീരൂ, അത്രേമുണ്ട്.

ക്ലബ്ബ് കളയണ്ട മാഷേ, പോസ്റ്റൊന്നും ഞാനിടാറില്ലെങ്കിലും, നിവൃത്തി കെടുമ്പോ വന്ന് മാറത്തടിച്ചു നിലവിളിക്കാന്‍ ഇവിടിത്തിരി പുരയിടമുണ്ടല്ലോ! ;-)

അഡ്മിന്‍ പദവി മടിയില് വച്ച് മറഞ്ഞിരുന്ന് ചിരിക്കുന്ന അനോണിവീരനെ എനിക്ക് മനസ്സില്‍ കാണാം. അവന്‍റെ ഗൂഢമായ ചിരി ഒരിക്കല്‍ വെളിച്ചത്തു വരാതിരിക്കില്ല.

ഹോ! ഈ വിഷമമൊക്കെ ഞാനെവിടെപ്പോയി കരഞ്ഞു തീര്‍ക്കും??? വേര്‍ ഈസ് മൈ ഗ്ലാസ്സ്???

ഓടോ: കണ്ണൂസ് - ഫ്ലാഗ് ബട്ടണ്‍ - What do you find so offensive here?