Saturday, May 17, 2008

അനോണി ചെയ്തെന്ന്യ അറസ്റ്റില്

ബ്ലോഗിന്‍റെ മറപിടിച്ച് എന്ത് തോന്നിവാസവും എഴുതി കൂട്ടി പ്രശസ്തനായ അനോണിചെയ്തെന്ന്യ കഴിഞ്ഞ ദിവസം ബൂലോഗ പോലീസ് വിരിച്ച കെണിയില്‍ വീണതായി വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു അബ്‌കാരി ബ്ലോഗര്‍ക്ക് വേണ്ടി രഹസ്യമായി തയ്യാറാക്കിയ കമന്‍റുകള്‍ പബ്ലീഷ് ചെയ്യുമ്പോഴാണ് ചെയ്തെന്ന്യ പിടിയിലായതെന്നാണ് അറിയാന്‍ കഴിഞ്ഞത്. വളരെ കുറഞ്ഞ സമയം കൊണ്ട് ഇദ്ദേഹം കൈവരിച്ച അത്ഭുതകരമായ വളര്‍ച്ച ഏതൊരു ബ്ലോഗറേയും അതിശയിപ്പിക്കുന്ന തരത്തിലായിരുന്നു. പൂര്‍വ്വാശ്രമത്തിലെ ബ്ലോഗും വെച്ച് ഈച്ചയാട്ടി കൊണ്ടിരിക്കുന്ന സമയത്താണ് ഇദ്ദേഹം പ്രശസ്ത എന്‍. ആറ്. ഐ ബ്ലോഗറെ പരിചയപ്പെടുകയുണ്ടായത്. പൂര്‍വ്വാശ്രമത്തിലെ ബ്ലോഗില്‍ ഒന്നില്‍ കൂടുതല്‍ കമന്‍റുകള്‍ പോലും നേടാന്‍ കഴിയാതിരുന്ന ചെയ്തന്ന്യ ഇന്ന് അന്‍പതിലധികം കമന്‍റുകള്‍ വാരിക്കൂട്ടുന്ന എട്ടോ ഒന്‍പതോ ബ്ലോഗുകള്‍ക്ക് അധിപനാണ്. ഈ നേട്ടങ്ങള്‍ക്കെല്ലാം പിന്നില്‍ നിന്നിരുന്ന എന്‍.ആര്‍.ഐ ബ്ലോഗറുടെ സോള്‍മേറ്റിനെ അടിച്ച് മാറ്റിക്കൊണ്ടാണ് ചെയ്തന്ന്യ നന്ദി കാണിച്ചത്. സോള്‍മേറ്റിനെ കൊണ്ട് പോയതിന്‍റെ നന്ദി സൂചകമായി പ്രസ്തുത എന്‍.ആര്‍.ഐ. ചെയ്തന്ന്യയുടെ എല്ലാ പോസ്റ്റുകളിലും തേങ്ങയടിച്ച് ആര്‍മാദിക്കാറുണ്ട് എന്നതും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. കലക്കി, കിടിലന്‍, ആദരാജ്ഞലികള്‍, ആശംസകള്‍ കമന്‍റുകളിട്ട് സായൂജ്യമടഞ്ഞിരുന്ന ചെയ്തന്ന്യ ഇന്ന് കിലോമീറ്ററുകള്‍ നീളം വരുന്ന കമന്‍റുകള്‍ക്ക് ഉടമയാണ്. ഇതിന്‍റെ പിന്നിലെ ചാറ്റ് ബന്ധങ്ങള്‍ ഈ അറസ്റ്റോട് കൂടി മറ നീക്കി പുറത്ത് വന്നേക്കും എന്നാണ് സൂചന. പൂര്‍വ്വാശ്രമത്തില്‍ തുടങ്ങി വെച്ച കവിത ബ്ലോഗ് ക്ലച്ച് പിടിക്കാതെ വന്നപ്പോഴാണ് ഇദ്ദേഹം വള്ളി ട്രൌസറിട്ട് നടന്ന കാലത്തെ കുറിച്ചെഴുതുന്ന ഒരു ബ്ലോഗ് ആരംഭിച്ചത്. പലരുടേയും ഓര്‍മ്മക്കുറിപ്പുകള്‍ മോഷ്ടിച്ച് മിടുക്കന്‍ ആവാനുള്ള ഈ ശ്രമവും പരാജയപ്പെട്ടതോടെ ബ്ലോഗ് പൂട്ടി ആരുമറിയാതെ ബൂലോഗത്ത് നിന്നും അപ്രത്യക്ഷനായി. പിന്നീട് ചെയ്തന്ന്യ ചെയ്തികള്‍ എന്ന പേരിലൊരു ബ്ലോഗുമായി ചെയ്തന്ന്യ എന്ന നാമധേയത്തില്‍ അവതരിക്കുകയായിരുന്നു. ബാക്കിയെല്ലാം നാം കണ്ടറിഞ്ഞ കഥകള്‍. കാക്ക കുളിച്ചാല്‍ കൊക്കാകുമോ. പഴഞ്ചൊല്ലില്‍ പതിരില്ലായിരിക്കാം. എങ്കിലും ഒന്ന് പരതുന്നത് നല്ലതാണ്. വല്ല പതിരും തടഞ്ഞെങ്കിലോ.

2 comments:

Vishnuprasad R (Elf) said...

ഈ പോസ്റ്റ്-ഇന് സ്വാമി ഡോണാനന്ദയുടെ അനുഗ്രഹങ്ങള്‍

Anonymous said...

ആ അനോണി ചെയ്തെന്ന്യ അല്ല ഈ അനോണിചെയ്തെന്ന്യ യെന്നും കടലാസുപുലിയുടെ തോല്‍ വിശദ്ദപരിശോധനക്ക് ആംസ്റ്ററ്ദാമിലേക്കയച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി;അതു പുലിക്കോടന്‍ നാരായണന്റെ തോല്‍ ആകാന്‍ സാധ്യതയുണ്ടോ എന്ന പത്രക്കാ‍രുടെ ചോദ്യത്തിനു, പുലിക്കോടന്‍ ചെയ്തെന്ന്യയുടെ തോലുപയോഗിക്കുന്നതും ചെയ്യ്തന്ന്യ് പുലിക്കോടന്റെ യൂണിഫൊം ഉപയോഗിക്കുന്നതും വ്യത്യസ്തവകുപ്പുകളിലുള്ള കാര്യമാണെന്നും രാജാവിന്റെ, ക്ഷമിക്കണം, മന്ത്രിമാരുടെ മക്കള്‍ക്കുമാത്രമേ എല്ലാ വകുപ്പിലും ഒരുപോലെ ഇടപെടാന്‍ അധികാരപരിധിയുള്ളൂ എന്നും ഏഭ്യന്തരസീക്രട്ടര്‍ പ്രസ്സുകാര്‍ക്കുവേണ്ടി താവിച്ചു.