Tuesday, April 22, 2008

അനോണി ജ്യൂസ്

വസന്തം ശിശിരം ശരത് ഹേമന്തം ഗ്രീഷ്മം വര്‍ഷം എന്നിങ്ങനെ ഋതുക്കള്‍ ആറാണ് പക്ഷെ ബ്ലോഗില്‍ എന്നും ഗ്രീഷ്മകാലമാണ് ഉരുകിയൊലിക്കുന്ന ചൂട് ഈ സമയങ്ങളില്‍ താല്‍ക്കാലീക ശമനത്തിനുതകുന്ന ഒരു ജ്യൂസാണ് ഇവിടെ അവതരിപ്പിക്കുന്നത് ഇത് കുടിക്കുന്നത് കൊണ്ട് ചൂട് മാത്രമല്ല പിത്തം കുശുമ്പ് ബുജീഷ്യ തുടങ്ങിയ മാറാരോഗങ്ങള്‍ക്കും ശാന്തി ലഭിക്കേണ്ടതാണ്. ഇത് കുടിച്ചിട്ടും അവ മാറിയില്ലെങ്കില്‍ സൂക്ഷിക്കണം പ്രശ്നം ഗുരുതരമാണ്
വേണ്ടുന്ന ചേരുവകള്‍
നല്ല വിളഞ്ഞ യുഎഇ ബ്ലഗാക്കള്‍
മൂത്തത് 10
ഇടത്തരം 15
ചള്ള് 12
മീറ്റ് വടയോട് കൂടിയത് ഒരെണ്ണം
യാത്ര അയക്കല്‍ ഈറ്റില്ലാതെ ഒരേണ്ണം
മീറ്റ് പടങ്ങള്‍ ആവശ്യാനുസരണം
ഈ ജ്യൂസ് വളരെ എളുപ്പം ഉണ്ടാക്കാം എന്നത് ഇതിന്‍റെ പ്രത്യേകതയാണ്
ചേരുവകള്‍ എല്ലാം കൂടെ ഊഹപാത്രത്തിലിട്ട് കലിപ്പ് എന്ന കരണ്ടി കൊണ്ട് ഇളക്കി കൊണ്ടിരിക്കുക
ഇളക്കി കൊണ്ടിരിക്കുമ്പോള്‍ കൂട്ടായ്മ പിന്ബലം പ്രത്യേക പരിഗണന ബ്ലോഗ് നശീകരണി ഗ്രൂപ്പുകളി ബ്ലോഗ് സങ്കല്പം കത്തി തുടങ്ങിയ ചിന്തകള്‍ പൊങ്ങി വരുന്നത് കാണാം
ഇപ്പോള്‍ ഇളക്കല്‍ നിറുത്താം
സംഗതി റേഡി
വലിച്ച് കുടിക്കൂ
ക്ഷീണം അകറ്റൂ
ക്ഷീണം കാണും

5 comments:

അനൊണി ആഷാന്‍ said...

അനോണി ജ്യൂസ്

തറവാടി said...

ഹ ഹ , സംഭവം രസിച്ചു , പക്ഷെ എന്തിനാ തോന്ന്യാസീ ഇതൊരു അനോണി പോസ്റ്റാക്കിയേ?

ഞാന്‍ കുറെ മീറ്റുകളില്‍ പങ്കെടുത്തിട്ടുണ്ട് , അത് കഷ്ടായീന്ന് പറയേണ്ടല്ലോ , കമന്‍‌റ്റുകള്‍ വന്ന് മറിഞ്ഞിട്ട് കമന്‍‌റ്റ് ബോക്സ് പൊട്ടുംന്നാ തോന്ന് ണേ ;)

പിന്നെ ഞാനിപ്പോ യു.എ.ഇ ക്കാരായ ബ്ലോഗര്‍മാര്‍ക്കൊക്കെ കമന്‍‌റ്റുകള്‍ വാരിക്കോരി കൊടുക്കുന്നുണ്ട് അതും അസ്സല്‍ പുറം ചൊറിയല്‍ ടൈപ്പ്.

താങ്കള്‍ ഒരു യു.എ.ഇ ബ്ലോഗറാണോ? ആണെങ്കില്‍ ഇത് ആ വകുപ്പില്‍ കൂട്ടിയാല്‍ മതി ഏത്..;)

പാമരന്‍ said...

ഉഗ്രന്‍ ജ്യൂസ്‌.. ഹ ഹ.. നൈട്രസ്‌ ഓക്സൈഡ്‌ ചേര്‍ത്തിട്ടുണ്ടോ? :)

മുസ്തഫ|musthapha said...

കൊള്ളാം :)

gabs അന്‍സാര്‍ പെരുമ്പിലാവ്‌ said...

പ്രിയരെ...

നാളെ (25-04-08) വെള്ളിയാഴ്ച്ച U.A.E സമയം രാവിലെ 8.00 മണിക്ക്‌ ASIA NET RADIO 1539 AM ചൊല്ലരങ്ങില്‍ ബ്ലോഗ്ഗറും അന്‍സാര്‍ പൂര്‍വ്വ വിദ്യാര്‍ത്ഥിയുമായ നജൂസിന്റെ വേശ്യ എന്ന കവിത ഉണ്ടായിരിക്കുന്നതാണ്‌.

കേള്‍ക്കുക.....
അഭിപ്രായങ്ങള്‍ അറിയിക്കുക...