Tuesday, April 8, 2008

അനോണീ ബ്ലോശീയഗാനം

അനോണിയാ-ണനോണിയാ-ണനോണിയാണു ഞാന്‍

സനോണികള്‍ക്കു ശക്തി കൂട്ടുമാണിയാണു ഞാന്‍!

ഇരുന്നിടം മുറിച്ചിടാത്ത ബ്ലോഗറാണു ഞാന്‍,

ഇരുട്ടില്‍ വന്നു സത്യമോതുമര്‍ക്കനാണു ഞാന്‍!

തെറിച്ച വാക്കു ചൊല്ലിടാത്ത മര്‍ത്യനാണു ഞാന്‍,

പറിച്ചെടുത്തൊരുണ്മ തന്‍ സ്വരൂപമാണു ഞാന്‍!

സനോണികള്‍ മറച്ചു വച്ച സത്യശൃംഖല

വലിച്ചെടുത്തു ചേര്‍ത്തുവക്കുമൈക്യ മുന്നണി!

ഇരുട്ടില്‍ വന്നു കൂവലല്ലെനിക്കിദം പ്രിയം

ഇരുട്ടു കീറി നേരു ഞാന്‍ പുറത്തിടും സ്വയം!

കരുത്തു നേടി മുന്നിലേക്കു ഞങ്ങള്‍ നീങ്ങിടും

കറുത്ത വാക്കു ചൊല്ലുവാന്‍ മുഖം മറച്ചിടും!

അനോണികള്‍ക്കയിത്തമോതുമാദി ബ്ലോഗരേ,

വിനോദവാക്കു ചൊല്ലിടുന്ന ശുദ്ധബ്ലോഗരേ,

മുഖം മറച്ചു വന്നു ഞങ്ങളാര്‍ത്തലച്ചിടും,

മുഖത്തു നോക്കിയുള്ള നേര്‍ വിളിച്ചു ചൊല്ലിടും

അനോണിയാ-ണനോണിയാ-ണനോണിയാണു ഞാന്‍

സനോണികള്‍ക്കു ശക്തി കൂട്ടുമാണിയാണു ഞാന്‍!
 

അനോണികള്‍ക്കുള്ള ബ്ലോശീയഗാനം അനോണി ക്ലബ്ബിനു വേണ്ടി ആലപിച്ചിരിക്കുന്നു. ഉദ്ഘാടനകര്‍മ്മം നിര്‍വഹിക്കാന്‍ ബൂലോഗ അനോണീശ്രേഷ്ടരാരെങ്കിലും വരുമെന്ന് ഈ വിനീതവിധേയന്‍ അനോണി പ്രതീക്ഷിക്കുന്നു. ക്ലബ്ബ് ഒരു വിജയമാക്കിത്തരണമെന്ന് എല്ലാ അനോണീ-സനോണീ ബ്ലോഗര്‍മാരോടും അപേക്ഷിക്കുന്നു...

സസ്നേഹം,

അനോണീവീരന്‍ (ഒപ്പ്)

21 comments:

Anonymous said...

അനോണിമാഷേ, അനോണീ ബ്ലോശീയഗാനം സമര്‍പ്പിച്ചിരിക്കുന്നു. ഐഡി തന്നാല്‍ പോസ്റ്റുമെന്നുള്ള ഈ വിനീതവിധേയന്‍ അനോണിയുടെ വാഗ്ദാനം പാലിക്കപ്പെട്ടിരിക്കുന്നു. അര്‍മാദം തുടങ്ങുകയായീ, അനോണികളേ സംഘടിക്കുവിന്‍!!!!!

അനോണിയാ-ണനോണിയാ-ണനോണിയാണു ഞാന്‍
സനോണികള്‍ക്കു ശക്തി കൂട്ടുമാണിയാണു ഞാന്‍!

ഇരുന്നിടം മുറിച്ചിടാത്ത ബ്ലോഗറാണു ഞാന്‍,
ഇരുട്ടില്‍ വന്നു സത്യമോതുമര്‍ക്കനാണു ഞാന്‍!

കാപ്പിലാന്‍ said...

നല്ല ഗാനം .നിങ്ങള്‍ക്ക് വേണ്ടി ഞാന്‍ ബ്ലോഗ്ഗില്‍ സ്ഥലം പതിച്ചു തന്നിട്ടുണ്ടല്ലോ ..ചീത്ത ഒഴിച്ച് ബാക്കി എല്ലാം പറയാം.വൈറസ് തന്നാല്‍ ഡിലീറ്റ് ചെയ്യും അപ്പോഴേ.
അപ്പൊ ആദ്യം എന്‍റെ വക ഒപ്പ്

യാരിദ്‌|~|Yarid said...

ഒരു തേങ്ങ എന്റെ വക...

ഒരു മെമ്പര്‍ ഷിപ്പു കിട്ടാനെന്താ ഒരു വഴി.., ഒരു പൈന്റില്‍ തീരുമൊ??

അനോണീവീരന്‍ said...

അനോണിമാഷേ, കന്നിപ്പോസ്റ്റിനു ശേഷമാണെങ്കിലും ഞാനുമൊരു തുണ്ടുപുരയിടം വാങ്ങി. ഒരു മെമ്പര്‍ഷിപ്പ് തന്നു സഹായിക്കൂ...

anonyveeran at gmail.com

Anonymous said...

anonikal jayikkatte!

Anonymous said...

DHEERAA VEERA ANNONI
DHERADHAYODE NAYICHOLOO
LACHAM LACHAM PINNAALE

Anonymous said...

ഈശോനാണെ പ്രാഞ്ചിക്കു് ബ്ലോശീയഗാനത്തിന്റെ വൃത്തോം അലങ്കാരോം പുടികിട്ടീല്യാട്ടോ. വൃത്തം ചതുരനൃത്തപുഞ്ചിരി ആണൊന്നു് ഒരു തംശ്യം.

“കടംകൊടാ പഴംകൊടാ ചതുരനൃത്തപുഞ്ചിരി.“

അലങ്കാരം പൊങ്കാലശൂര്‍പ്പണഖയല്ലേന്നും പൊടിക്കു് ഒരു തോന്നലില്ലാണ്ടില്യാന്നു് പറഞ്ഞേക്കണു.

ഇനീപ്പൊ അങ്ങനെ അല്ലാന്നെങ്ങാനും വരു‍വോ? കര്‍ത്താവേ പരൂക്ഷേലു് ഞാങ്ങ തോക്കാതിരുന്നാ
തിരി ഒരെണ്ണം വേണോങ്കി പതിവീ കൂടുതലു് കത്തിച്ചോളാവേ!

പതിച്ചുതന്ന പൂമിയില്‍ കുതിച്ചുശാടിയോടുവാന്‍
എണിച്ചുവന്ന ഞാങ്ങയും പിടിച്ചിടും ഫദാകകള്‍!

ലച്ചം ലച്ചം മുന്നോട്ടു്!!

Anonymous said...

ബ്ലോശീയ ഗാനം വായിച്ചും നോക്കി, അറ്റന്‍ഷനായി നിന്നു പാടീം നോക്കി.
കൊള്ളാം........ട്ടോ...

അനോണിക്ലബ്ബില്‍ ഒരംഗത്വം .....

അനോണീവീരന്‍ said...

മൂന്നും രണ്ടും രണ്ടും മൂന്നും
എട്ടും പത്തും കമന്റുകള്‍
പതിന്നാലിന്നാറു പോസ്റ്റ്
പേരോ ചൊല്ലുവതൊന്നു പോല്‍,
ഗുരുവൊന്നും വേണ്ടത്രേ,
ചൊല്ലുന്നോരു കമന്റിലും
നടുക്കൊരിടി, മൊത്തത്തി-
ലറിയാത്തതനോണിയാം.

അനോണീവീരന്‍ said...

പ്രാഞ്ചീസേ, ഇതാണ് അനോണീവൃത്തം...

ലക്ഷണം: മേളില്‍ പറഞ്ഞത്

അനോണിമാഷ് said...

അനോണി വീരാ,
മെമ്പര്‍ഷിപ്പ് തന്നിട്ടുണ്ട്. ധീരതയോടെ പോസ്റ്റൂ!

ഗുപ്തന്‍ said...

തകര്‍പ്പന്‍

Anonymous said...

കൂ‍ൂ‍ൂ കൂ‍ൂ കൂ‍ൂ കൂ‍ൂ കൂ‍ൂ കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ
കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ
കൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ
കൂ കൂ കൂ കൂ

ഞാനും മെംബര്‍

prabha said...

laugh over load.....
kooo...

അനൊണി ആഷാന്‍ said...

ബ്ലോശീയഗാനം ആലപിച്ച്
ഇനി ക്ലാസ്സില് കേറണ് മാഷേ
ബ്ലോശീയഗാനം സൃഷ്ടിച്ച അനോണിവീരനേ ഹാറ്റ്സ് ഓഫ്.

Anonymous said...

കലക്കി മറിച്ചു. സുസൂപ്പറ്.

അനോണികള്‍ക്കയിത്തമോതുമാദി ബ്ലോഗരേ,
വിനോദവാക്കു ചൊല്ലിടുന്ന ശുദ്ധബ്ലോഗരേ,
മുഖം മറച്ചു വന്നു ഞങ്ങളാര്‍ത്തലച്ചിടും,
മുഖത്തു നോക്കിയുള്ള നേര്‍ വിളിച്ചു ചൊല്ലിടും

ഹഹഹ

പപ്പൂസ് said...

ഞാനും ചേര്‍ന്നു... ;-)

താങ്ക്സ്...

d said...

ഹ ഹ , ഉഗ്രന്‍ ഗാനം..

ഗുരുജി said...

അനോണിയോ എന്തോ....ഒരു കാര്യം സമ്മതിക്കാതെ വയ്യാ...ആ പദാനുപദം ചേര്‍ത്തു വെച്ച ആ ശൈലി...അതു അനുമോദിക്കാതെ വയ്യ...ചില ബ്ലോഗുകവിതകളേക്കാളൊക്കെ പദാനുപൂരകങ്ങളായി വര്‍ത്തിക്കുന്ന പ്രയോഗം..സമ്മതിച്ചു മാഷേ....

രാജീവ് സാക്ഷി | Rajeev Sakshi said...

അനോണി ബ്ലോശീയഗാനം അടിപൊളി!

Anonymous said...

എന്തു മൈര് പാട്ടാണിത്