ബൂലോക ക്ലബ്ബ്,
പെണ്ണുകെട്ടിയവന്മാര്‍ക്ക് ക്ലബ്, കെട്ടാത്തവര്‍ക്ക് ക്ലബ്ബ്,
ആണ്‍ ക്ലബ്ബ്, പെണ്‍ ക്ലബ്ബ്,
പാട്ടു ക്ലബ്ബ്, പോട്ടോ ക്ലബ്, പട്ടി ക്ലബ്ബ്, പുട്ടു ക്ലബ്ബ്,
കവിതാ ക്ലബ്ബ്, കഥാ ക്ലബ്ബ്, കഥാ പ്രസംഗ ക്ലബ്ബ്,
കൊച്ചി ക്ലബ്ബ്, കൊല്ലം ക്ലബ്ബ്, കോട്ടയം ക്ലബ്ബ്, കൊട്ടാരക്കര ക്ലബ്ബ്,
പേര്‍ഷ്യ ക്ലബ്ബ്, ബൂര്‍ഷ്വാ ക്ലബ്ബ്,
ഇപ്പൊ ഇതാ ഉപഭോക്ത്ര ക്ലബ്ബും വന്നു.
അങ്ങനെ തോട്ടികള്‍ക്കും തെണ്ടികള്‍ക്കും പ്രാന്തന്മാര്‍ക്കും കള്ളന്മാര്‍ക്കും കള്ളുകുടിയന്മാര്‍ക്കും വരെ ക്ലബ്ബാണ്. എന്നിട്ടും പാവം ഞങ്ങള്‍ അനോണിമാര്‍ക്ക് ഒരിടത്തും മെംബര്‍ഷിപ്പില്ല. ഒരു ക്ലബ്ബ് മെമ്പര്‍ഷിപ്പൊക്കെയില്ലാത്തവന് ഇക്കാലത്ത് കാക്കാശിനു വെലയുണ്ടോ? അപ്പോ പിന്നെ നമുക്കും വേണ്ടേ ഒരു ക്ലബ്ബ്. ഇന്നാ പിടിച്ചോ. അനോണി ക്ലബ്ബ്. അങ്ങനെ ഏതു അണ്ടനും അടകോടനും വന്ന് ഞങ്ങള്‍ അനോണികളെ തെറി വിളിക്കാമെന്ന സ്ഥിതിയൊന്നു മാറണം! ബൂലോഗക്കോളനിയില്‍ സ്വന്തമായി ഒരു തുണ്ടു പുരയിടയം വേണെമെന്നു നിര്‍ബന്ധമില്ലെന്നു മാത്രമല്ല, കാല്‍ക്കാശ് വരിപ്പണം കെട്ടണ്ട,കൈക്കൂലി കൊടുക്കേണ്ട,കാലു പിടിക്കേണ്ട, എന്തു തോന്യാസവും നടത്താം, ഏതു മരമാക്രികള്‍ക്കും അംഗമാവാം. വച്ചത് ,ഉലര്‍ത്തിയത് പുഴുങ്ങിയത്, ഉപ്പിലിട്ടത് ,വറുത്തരച്ചത്,നിര്‍ത്തി പൊരിച്ചത്,മുളകിട്ടത് അങ്ങനെ എന്തും ഇവിടെയാകാം.അതുകൂടാതെ മറ്റു ക്ലബ്ബുകളില്‍ അംഗത്വമുള്ള പകല്‍ മാന്യമ്മാര്‍ക്കും ഇടക്കൊന്ന് തലയില്‍ മുണ്ടിട്ട് കൂവണേല്‍ ഇവിടെ വരാം. വരിക, ആര്‍മ്മാദിക്കുക.
ഹാ ചുമ്മാ ബാന്നേ!
പ്രകോപനത്തിനും പ്രചോദനത്തിനും കവി കുഴൂര്‍ വിത്സനോട് കടപ്പാട്
അംഗത്വത്തിന് anonymash[at]gmail.com എന്ന വിലാസത്തില്‍ അപേക്ഷ അയക്കുക
Showing posts with label അനോണി ക്ലബ്ബ്. Show all posts
Showing posts with label അനോണി ക്ലബ്ബ്. Show all posts
Friday, April 4, 2008
Subscribe to:
Posts (Atom)